വിവരങ്ങള്‍ കാണിക്കുക

പുകവ​ലി​ക്കു​ന്നത്‌ പാപമാണോ?

പുകവ​ലി​ക്കു​ന്നത്‌ പാപമാണോ?

ബൈബി​ളി​ന്റെ ഉത്തരം

 പുകവലിയെക്കുറിച്ചോ a ഏതെങ്കി​ലും വിധത്തി​ലുള്ള പുകയി​ല​യു​ടെ ഉപയോ​ഗ​ത്തെ​ക്കു​റി​ച്ചോ ബൈബിൾ ഒന്നും പറയു​ന്നില്ല. എങ്കിലും ദൈവം അനാ​രോ​ഗ്യ​ക​ര​വും അശുദ്ധ​വും ആയ ശീലങ്ങളെ അംഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും അതു​കൊണ്ട്‌ പുകവലി ഒരു പാപമാ​യാണ്‌ ദൈവം കാണു​ന്ന​തെ​ന്നും മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന തത്ത്വങ്ങൾ അതിലുണ്ട്‌.

  •   ജീവ​നോ​ടുള്ള ആദരവ്‌. “ദൈവ​മാണ്‌ എല്ലാവർക്കും ജീവനും ശ്വാസ​വും . . . നൽകു​ന്നത്‌.” (പ്രവൃ​ത്തി​കൾ 17:24, 25) ജീവൻ ദൈവ​ത്തി​ന്റെ ദാനമാ​യ​തു​കൊണ്ട്‌ പുകവ​ലി​പോ​ലെ അകാല​മ​ര​ണ​ത്തി​നി​ട​യാ​ക്കുന്ന യാതൊ​ന്നും നമ്മൾ ചെയ്യാൻ പാടില്ല. എന്നാൽ പുകവ​ലി​ക്കു​ന്ന​തി​ലൂ​ടെ എത്രയോ പേരാണു ലോകത്തു മരണമ​ട​യു​ന്നത്‌. അതെല്ലാം ഒഴിവാ​ക്കാ​വുന്ന മരണങ്ങ​ളല്ലേ?

  •   അയൽക്കാ​ര​നോ​ടുള്ള സ്‌നേഹം. “നിന്നെ​പ്പോ​ലെ​തന്നെ നിന്റെ അയൽക്കാ​ര​നെ​യും സ്‌നേ​ഹി​ക്കണം.” (മത്തായി 22:39) മറ്റുള്ള​വ​രു​ടെ അടുത്ത്‌ നിന്ന്‌ പുകവ​ലി​ക്കു​ന്നത്‌ അവരോ​ടുള്ള സ്‌നേ​ഹമല്ല. പുകവ​ലി​ക്കാ​രൻ വലിച്ചു​വി​ടുന്ന പുക സ്ഥിരം ശ്വസി​ക്കു​ന്ന​വർക്ക്‌ പുകവ​ലി​ക്കാർക്കു​ണ്ടാ​കുന്ന അതേ രോഗ​ങ്ങ​ളു​ണ്ടാ​കാ​നുള്ള സാധ്യത കൂടു​ത​ലാണ്‌.

  •   വിശു​ദ്ധ​രാ​യി​രി​ക്കണം. ‘നിങ്ങളു​ടെ ശരീര​ങ്ങളെ വിശു​ദ്ധ​വും ദൈവ​ത്തി​നു സ്വീകാ​ര്യ​വും ആയ ജീവനുള്ള ബലിയാ​യി അർപ്പിക്കുക.’ (റോമർ 12:1) “ശരീര​ത്തെ​യും ചിന്തക​ളെ​യും മലിന​മാ​ക്കുന്ന എല്ലാത്തിൽനി​ന്നും നമ്മളെ​ത്തന്നെ ശുദ്ധീ​ക​രിച്ച്‌ ദൈവ​ഭ​യ​ത്തോ​ടെ നമ്മുടെ വിശുദ്ധി പരിപൂർണ​മാ​ക്കാം.” (2 കൊരി​ന്ത്യർ 7:1) വിശു​ദ്ധ​രാ​യി​രി​ക്കു​ന്ന​വർക്കു ചേരു​ന്നതല്ല പുകവലി. ഇതു മനുഷ്യർക്ക്‌ ആവശ്യ​മുള്ള ഒരു കാര്യ​വു​മല്ല. പുകവ​ലി​ക്കു​ന്നവർ ശരീര​ത്തി​നു വലിയ ദോഷം ചെയ്യുന്ന വിഷപ​ദാർഥങ്ങൾ മനഃപൂർവം ഉള്ളി​ലേക്കു വലിച്ചു​ക​യ​റ്റു​ക​യാണ്‌.

വെറു​മൊ​രു രസത്തി​നു​വേണ്ടി കഞ്ചാവോ മറ്റു മയക്കു​മ​രു​ന്നു​ക​ളോ ഉപയോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്തെങ്കി​ലും പറയു​ന്നു​ണ്ടോ?

 കഞ്ചാവി​ന്റെ​യോ അതു​പോ​ലുള്ള മറ്റു മയക്കു​മ​രു​ന്നു​ക​ളു​ടെ​യോ പേരൊ​ന്നും ബൈബി​ളി​ലില്ല. എന്നാൽ വിനോ​ദ​ത്തി​നു​വേണ്ടി ആസക്തി​യു​ള​വാ​ക്കുന്ന ഇത്തരം പദാർഥങ്ങൾ ഉപയോ​ഗി​ക്കാൻ പാടി​ല്ലെന്നു വ്യക്തമാ​ക്കുന്ന തത്ത്വങ്ങൾ അതിലുണ്ട്‌. മുകളിൽ പറഞ്ഞ തത്ത്വങ്ങ​ളോ​ടൊ​പ്പം പിൻവ​രു​ന്ന​വ​യും ബാധക​മാണ്‌:

  •   മനസ്സും ചിന്തയും നിയ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കണം. “നിന്റെ ദൈവ​മായ യഹോ​വയെ നീ . . . നിന്റെ മുഴു​മ​ന​സ്സോ​ടും കൂടെ സ്‌നേ​ഹി​ക്കണം.” (മത്തായി 22:37, 38) “നല്ല സുബോ​ധ​മു​ള്ള​വ​രാ​യി​രി​ക്കുക.” (1 പത്രോസ്‌ 1:13) മയക്കു​മ​രുന്ന്‌ ഉപയോ​ഗി​ക്കു​ന്ന​വർക്കു മനസ്സിനെ പൂർണ​മാ​യി നിയ​ന്ത്രി​ക്കാ​നാ​വി​ല്ലെന്നു മാത്രമല്ല പലരും അതിന്‌ അടിമ​ക​ളാ​കു​ക​പോ​ലും ചെയ്യുന്നു. നല്ല ചിന്തകൾക്കു പകരം അവരുടെ മനസ്സു മുഴുവൻ മയക്കു​മ​രുന്ന്‌ ഒപ്പിക്കു​ന്ന​തും ഉപയോ​ഗി​ക്കു​ന്ന​തും ഒക്കെയാ​യി​രി​ക്കും.—ഫിലി​പ്പി​യർ 4:8.

  •   നിയമങ്ങൾ അനുസ​രി​ക്കണം. ‘ഗവൺമെ​ന്റു​കൾക്കും അധികാ​ര​ങ്ങൾക്കും കീഴ്‌പെ​ട്ടി​രു​ന്നു​കൊണ്ട്‌ അനുസ​രണം കാണി​ക്കുക.’ (തീത്തോസ്‌ 3:1) പല സ്ഥലങ്ങളി​ലും ചില മയക്കു​മ​രു​ന്നു​കൾ നിരോ​ധി​ച്ചി​രി​ക്കു​ന്നു. ദൈവത്തെ സന്തോ​ഷി​പ്പി​ക്ക​ണ​മെ​ങ്കിൽ നമ്മൾ അധികാ​രി​കളെ അനുസ​രി​ക്കണം.—റോമർ 13:1.

a പുകവലി എന്നതു​കൊണ്ട്‌ ഇവിടെ ഉദ്ദേശി​ക്കു​ന്നത്‌ സിഗരറ്റ്‌, ബീഡി, ചുരുട്ട്‌, പുകയി​ല​ക്കു​ഴൽ, ഹുക്ക എന്നിവ​യിൽനിന്ന്‌ പുകയി​ല​യു​ടെ പുക മനഃപൂർവം ശ്വസി​ക്കു​ന്ന​തി​നെ​യാണ്‌. എങ്കിലും ചർച്ച ചെയ്യുന്ന തത്ത്വങ്ങൾ മുറു​ക്കാൻ, മൂക്കി​പ്പൊ​ടി, നിക്കോ​ട്ടി​ന​ട​ങ്ങിയ ഇലക്‌​ട്രോ​ണിക്‌ സിഗരറ്റ്‌ എന്നിവ​യ്‌ക്കും സമാന​മായ മറ്റ്‌ ഉത്‌പ​ന്ന​ങ്ങൾക്കും ബാധക​മാണ്‌.