വിവരങ്ങള്‍ കാണിക്കുക

വ്യത്യ​സ്‌ത​തരം ജീവരൂ​പ​ങ്ങളെ ദൈവം പരിണാ​മ​ത്തി​ലൂ​ടെ​യാ​ണോ സൃഷ്ടിച്ചത്‌?

വ്യത്യ​സ്‌ത​തരം ജീവരൂ​പ​ങ്ങളെ ദൈവം പരിണാ​മ​ത്തി​ലൂ​ടെ​യാ​ണോ സൃഷ്ടിച്ചത്‌?

ബൈബി​ളി​ന്റെ ഉത്തരം

 അല്ല. ബൈബിൾ വ്യക്തമാ​യി പറയു​ന്നത്‌, ദൈവം മനുഷ്യ​നെ​യും വ്യത്യസ്‌ത “തരം” മൃഗങ്ങ​ളെ​യും സസ്യങ്ങ​ളെ​യും സൃഷ്ടിച്ചു എന്നാണ്‌. a (ഉൽപത്തി 1:12, 21, 25, 27; വെളി​പാട്‌ 4:11) നമ്മുടെ ആദ്യമാ​താ​പി​താ​ക്ക​ളായ ആദാമിൽനി​ന്നും ഹവ്വയിൽനി​ന്നും ആണ്‌ മുഴു​മ​നു​ഷ്യ​കു​ടും​ബ​വും ഉത്ഭവി​ച്ചത്‌. (ഉൽപത്തി 3:20; 4:1) വ്യത്യ​സ്‌ത​തരം ജീവരൂ​പ​ങ്ങളെ ദൈവം പരിണാ​മ​ത്തി​ലൂ​ടെ​യാണ്‌ സൃഷ്ടി​ച്ച​തെന്ന ആശയത്തെ ബൈബിൾ പിന്താ​ങ്ങു​ന്നില്ല. എന്നാൽ ഓരോ തരം ജീവരൂ​പ​ങ്ങ​ളി​ലും വ്യതി​യാ​ന​ങ്ങ​ളുണ്ട്‌ (variations) എന്ന ശാസ്‌ത്ര​ജ്ഞ​ന്മാ​രു​ടെ അഭി​പ്രാ​യ​ങ്ങ​ളോ​ടു ബൈബിൾ യോജി​ക്കു​ന്നുണ്ട്‌.

 ചിലർ എന്താണ്‌ വിശ്വ​സി​ക്കു​ന്നത്‌?

 ദൈവം സൃഷ്ടി​ക്രി​യകൾ നടത്തി​യതു പരിണാ​മ​ത്തി​ലൂ​ടെ​യാണ്‌ എന്ന്‌ വിശ്വ​സി​ക്കു​ന്നവർ, അതെക്കു​റിച്ച്‌ പല അഭി​പ്രാ​യങ്ങൾ പറയുന്നു. ഒരു സർവവി​ജ്ഞാ​ന​കോ​ശം പറയു​ന്ന​ത​നു​സ​രിച്ച്‌, ചിലരു​ടെ വിശ്വാ​സം “ജീവജാ​ല​ങ്ങളെ സൃഷ്ടി​ക്കാൻ ദൈവം പ്രകൃ​തി​നിർദ്ധാ​ര​ണ​വും (natural selection) ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌”എന്നാണ്‌.

 പിൻവ​രു​ന്ന ആശയങ്ങ​ളും അതിൽ ഉൾപ്പെ​ടു​ന്നു:

  •   പണ്ടു ജീവി​ച്ചി​രുന്ന പൊതു​പൂർവി​ക​രിൽനി​ന്നാണ്‌ എല്ലാ ജീവജാ​ല​ങ്ങ​ളും ഉണ്ടായത്‌.

  •   ഒരു ജീവരൂ​പം കാലാ​ന്ത​ര​ത്തിൽ പരിണ​മിച്ച്‌ മറ്റൊരു ജീവരൂ​പ​മാ​യി മാറുന്നു.

  •   അടിസ്ഥാ​ന​പ​ര​മാ​യി ഈ പ്രക്രി​യ​യ്‌ക്കു പിന്നിൽ ദൈവ​മാണ്‌.

 പരിണാ​മം ബൈബി​ളു​മാ​യി യോജി​പ്പി​ലാ​ണോ?

 സൃഷ്ടിപ്പിൻ വിവര​ണ​ത്തെ​ക്കു​റിച്ച്‌ ബൈബി​ളി​ലെ ഉൽപത്തി പുസ്‌ത​ക​ത്തിൽ പറഞ്ഞി​രി​ക്കുന്ന എല്ലാ വിവര​ങ്ങ​ളും കൃത്യമല്ല എന്നാണു ബൈബി​ളിൽ വിശ്വ​സി​ക്കുന്ന ചിലരു​ടെ​പോ​ലും അഭി​പ്രാ​യം. എന്നാൽ ഉൽപത്തി​യി​ലെ വിവര​ണത്തെ ഒരു ചരി​ത്ര​വ​സ്‌തു​ത​യാ​യി​ട്ടാണ്‌ യേശു കണ്ടത്‌. (ഉൽപത്തി 1:26, 27; 2:18-24; മത്തായി 19:4-6) ഭൂമി​യിൽ വരുന്ന​തി​നു മുമ്പ്‌ യേശു സ്വർഗ​ത്തിൽ ദൈവ​ത്തോ​ടൊ​പ്പം ഉണ്ടായി​രു​ന്നെ​ന്നും ദൈവം “സകലവും” ഉണ്ടാക്കി​യ​പ്പോൾ യേശു​വും അതിൽ ഒരു പങ്കുവ​ഹി​ച്ചെ​ന്നും ബൈബിൾ പറയുന്നു. (യോഹ​ന്നാൻ 1:3) അതു​കൊ​ണ്ടു​തന്നെ ദൈവം പരിണാ​മ​ത്തി​ലൂ​ടെ വ്യത്യസ്‌ത ജീവരൂ​പങ്ങൾ ഉണ്ടാക്കി എന്ന ആശയം ബൈബി​ളു​മാ​യി യോജി​ക്കു​ന്നില്ല.

 സസ്യങ്ങ​ളും മൃഗങ്ങ​ളും പരിസ്ഥി​തി​ക്ക​നു​സ​രിച്ച്‌ മാറു​ന്നതു പരിണാ​മ​ത്തി​ന്റെ തെളി​വാ​ണോ?

 ഒരു തരത്തിൽപ്പെട്ട ജീവരൂ​പ​ങ്ങ​ളിൽ എത്രമാ​ത്രം വ്യതി​യാ​ന​മു​ണ്ടാ​കും എന്നതി​നെ​ക്കു​റി​ച്ചൊ​ന്നും ബൈബിൾ പറയു​ന്നില്ല. ദൈവം സൃഷ്ടിച്ച അതതു​തരം ജീവജാ​ലങ്ങൾ വ്യത്യസ്‌ത സാഹച​ര്യ​ങ്ങ​ളോ​ടു പൊരു​ത്ത​പ്പെ​ടു​മ്പോ​ഴൊ പുതിയ തലമു​റ​യ്‌ക്കു ജന്മം നൽകു​മ്പോ​ഴൊ വ്യത്യാ​സങ്ങൾ കണ്ടേക്കാം. ഇക്കാര്യ​ത്തിൽ ബൈബി​ളി​നു വിയോ​ജി​പ്പില്ല. ഇത്തരം മാറ്റങ്ങളെ ചിലർ പരിണാ​മ​ത്തി​ന്റെ വകഭേ​ദ​ങ്ങ​ളാ​യി വീക്ഷി​ക്കു​ന്നു. എന്നാൽ, യഥാർഥ​ത്തിൽ ഇവിടെ ഒരു പുതിയ തരം ജീവി ഉണ്ടാകു​ന്നില്ല.

a “തരം” എന്നു ബൈബിൾ ഉപയോ​ഗി​ച്ചി​രി​ക്കുന്ന പദത്തിനു ശാസ്‌ത്ര​ജ്ഞ​ന്മാർ ഉപയോ​ഗി​ക്കുന്ന “സ്‌പീ​ഷീസ്‌”എന്ന പദത്തി​നെ​ക്കാൾ വളരെ വിശാ​ല​മായ അർഥമുണ്ട്‌. ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന ഒരു തരം ജീവി​യിൽ പല സ്‌പീ​ഷീസ്‌ ജീവികൾ ഉൾപ്പെ​ട്ടേ​ക്കാം. ഒരു തരത്തി​ലുള്ള ജീവി​യിൽ വ്യതി​യാ​നങ്ങൾ കാണു​മ്പോൾ ഒരു പുതിയ സ്‌പീ​ഷീസ്‌ പരിണ​മി​ച്ചു​ണ്ടാ​യി എന്നു ശാസ്‌ത്ര​ജ്ഞ​ന്മാർ പറയുന്നു.