വിവരങ്ങള്‍ കാണിക്കുക

ക്ഷമ ലഭിക്കു​ക​യി​ല്ലാ​ത്ത പാപം എന്താണ്‌?

ക്ഷമ ലഭിക്കു​ക​യി​ല്ലാ​ത്ത പാപം എന്താണ്‌?

ബൈബി​ളി​ന്റെ ഉത്തരം

 ദൈവ​ത്തി​ന്റെ ക്ഷമ ഒരിക്ക​ലും കിട്ടു​ക​യി​ല്ലാ​ത്ത തരം മനോ​ഭാ​വ​ത്തോ​ടെ​യുള്ള പ്രവൃ​ത്തി​ക​ളാ​ണു ക്ഷമ ലഭിക്കാത്ത പാപം. അത്തര​മൊ​രു സ്ഥിതി​വി​ശേ​ഷം ഉണ്ടാകു​ന്നത്‌ എങ്ങനെ​യാണ്‌?

 സ്വന്തം പാപങ്ങ​ളെ​പ്ര​തി അനുത​പി​ക്കു​ക​യും ദൈവി​ക​നി​ല​വാ​ര​ങ്ങൾ ജീവി​ത​ത്തിൽ പിൻപ​റ്റു​ക​യും യേശു​ക്രിസ്‌തു​വിൽ വിശ്വാ​സം പ്രകട​മാ​ക്കു​ക​യും ചെയ്യു​ന്ന​വർക്കു ദൈവ​ത്തി​ന്റെ ക്ഷമ ലഭിക്കും. (പ്രവൃ​ത്തി​കൾ 3:19, 20) എന്നാൽ, മനോ​ഭാ​വ​ത്തി​ലും നടത്തയി​ലും ഒരിക്ക​ലും മാറ്റം​വ​രു​ത്തു​ക​യി​ല്ലാത്ത വിധം ഒരു വ്യക്തി പാപത്തി​ന്റെ ഗതിയിൽ അടിയു​റ​ച്ചു​പോ​കാ​നും ഇടയുണ്ട്‌. ഇങ്ങനെ​യു​ള്ള വ്യക്തിയെ ‘പാപത്തി​ന്റെ വഞ്ചകശ​ക്തി​യാൽ കഠിന​പ്പെട്ട’ ഒരു “ദുഷ്ടഹൃ​ദ​യം” വളർത്തി​യെ​ടു​ത്തി​രി​ക്കു​ന്നവൻ എന്നാണു ബൈബിൾ വിളി​ക്കു​ന്നത്‌. (എബ്രായർ 3:12, 13) ചുട്ടെ​ടു​ത്ത ഒരു കളിമൺപാ​ത്ര​ത്തി​നു വീണ്ടും ഒരിക്ക​ലും രൂപമാ​റ്റം വരുത്താൻ സാധി​ക്കാ​ത്ത​തു​പോ​ലെ ആ വ്യക്തി​യു​ടെ ഹൃദയം എപ്പോ​ഴും ദൈവ​ത്തിന്‌ എതി​രെ​യാ​യി​രി​ക്കും. (യശയ്യ 45:9) അത്തര​മൊ​രു വ്യക്തി​യോ​ടു ക്ഷമിക്കാൻ യാതൊ​രു അടിസ്ഥാ​ന​വു​മി​ല്ല. അയാൾ, ഒരിക്ക​ലും ക്ഷമിക്കാ​നാ​കാ​ത്ത​തോ മാപ്പ്‌ അർഹി​ക്കാ​ത്ത​തോ ആയ പാപം സംബന്ധിച്ച്‌ കുറ്റക്കാ​ര​നാണ്‌.—എബ്രായർ 10:26, 27.

 അത്തരത്തിൽ, ക്ഷമിക്കാൻ കഴിയു​ക​യി​ല്ലാ​ത്ത പാപം ചെയ്‌ത​വ​രാ​ണു യേശു​വി​ന്റെ നാളിലെ യഹൂദ​മ​ത​നേ​താ​ക്ക​ന്മാർ. യേശു​വി​ന്റെ അത്ഭുത​ങ്ങൾക്കു പിന്നിലെ ശക്തി ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വാ​ണെന്ന്‌ അറിയാ​മാ​യി​രു​ന്നി​ട്ടും പിശാ​ചാ​യ സാത്താ​നിൽനി​ന്നു​ള്ള ശക്തി​കൊ​ണ്ടാ​ണു യേശു അങ്ങനെ ചെയ്‌ത​തെന്ന്‌ അവർ ദ്രോ​ഹ​ബു​ദ്ധി​യോ​ടെ ആരോ​പി​ച്ചു.—മർക്കോസ്‌ 3:22, 28-30.

ക്ഷമ കിട്ടിയ ചില പാപങ്ങൾ

  •  അജ്ഞതയാ​ലു​ള്ള ദൈവ​ദൂ​ഷ​ണം. ഒരു കാലത്ത്‌ പൗലോസ്‌ അപ്പൊസ്‌ത​ലൻ ദൈവ​ദൂ​ഷ​ക​നാ​യി​രു​ന്നു. “എന്നാൽ അവിശ്വാ​സ​ത്തിൽ അറിവി​ല്ലാ​തെ പ്രവർത്തി​ച്ച​താ​യ​തു​കൊണ്ട്‌ എനിക്കു കരുണ ലഭിച്ചു” എന്നു പിന്നീട്‌ അദ്ദേഹം പറഞ്ഞു.—1 തിമൊ​ഥെ​യൊസ്‌ 1:13.

  •  വ്യഭി​ചാ​രം. ഒരു കാലത്ത്‌ വ്യഭി​ചാ​ര​ത്തിൽ ഏർപ്പെ​ടു​ക​യും എന്നാൽ തങ്ങളുടെ നടപ്പിനു മാറ്റം വരുത്തി​യ​തു​കൊണ്ട്‌ ദൈവ​ത്തി​ന്റെ ക്ഷമ ലഭിക്കു​ക​യും ചെയ്‌ത​വ​രെ​ക്കു​റി​ച്ചും ബൈബിൾ പറയു​ന്നുണ്ട്‌.—1 കൊരി​ന്ത്യർ 6:9-11.

“ക്ഷമ ലഭിക്കു​ക​യി​ല്ലാ​ത്ത പാപം ഞാൻ ചെയ്‌തി​ട്ടു​ണ്ടോ?”

 മുൻകാല പാപഗ​തി​യെ ഹൃദയം​കൊണ്ട്‌ വെറു​ക്കു​ക​യും മാറ്റം വരുത്താൻ ആത്മാർഥമായി ആഗ്രഹി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ, നിങ്ങളു​ടെ പാപം ക്ഷമ ലഭിക്കാ​ത്ത​തല്ല. ഒരേ പാപം ആവർത്തിച്ച്‌ ചെയ്‌തു​പോ​യി​ട്ടു​ണ്ടെ​ങ്കി​ലും നിങ്ങളു​ടെ ഹൃദയം കഠിന​മാ​കാ​ത്തി​ട​ത്തോ​ളം കാലം ദൈവ​ത്തി​നു ക്ഷമിക്കാ​നാ​കും.—യശയ്യ 1:18.

 കുറ്റ​ബോ​ധം സ്ഥിരമാ​യി വേട്ടയാ​ടു​ന്ന​തു​കൊണ്ട്‌ തങ്ങൾ ക്ഷമ ലഭിക്കു​ക​യി​ല്ലാ​ത്ത പാപം ചെയ്‌തു​പോ​യെ​ന്നു ചില ആളുകൾ വിചാ​രി​ച്ചേ​ക്കാം. എന്നാൽ നമ്മുടെ ചിന്തകളെ എല്ലായ്‌പോ​ഴും വിശ്വ​സി​ക്ക​രു​തെ​ന്നാ​ണു ബൈബിൾ പഠിപ്പി​ക്കു​ന്നത്‌. (യിരെമ്യ 17:9) ആരെയും വിധി​ക്കാൻ ദൈവം നമ്മളെ അധികാ​ര​പ്പെ​ടു​ത്തി​യി​ട്ടില്ല, നമ്മളെ​പ്പോ​ലും! (റോമർ 14:4, 12) നമ്മുടെ ഹൃദയം നമ്മെ കുറ്റ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ങ്കിൽപ്പോ​ലും ദൈവ​ത്തി​നു നമ്മളോ​ടു ക്ഷമിക്കാ​നാ​കും.—1 യോഹ​ന്നാൻ 3:19, 20.

യൂദാ ഈസ്‌ക​ര്യോ​ത്താ ചെയ്‌ത​തു ക്ഷമ ലഭിക്കു​ക​യി​ല്ലാ​ത്ത പാപമാ​ണോ?

 അതെ. വിശു​ദ്ധ​കാ​ര്യ​ങ്ങൾക്കു​വേണ്ടി സംഭാ​വ​ന​യാ​യി ലഭിച്ച പണം മോഷ്ടി​ക്കാൻ അത്യാ​ഗ്ര​ഹം അവനെ പ്രേരി​പ്പി​ച്ചു. ദരി​ദ്ര​രു​ടെ കാര്യ​ത്തിൽ താത്‌പ​ര്യ​മു​ള്ള​വ​നാ​യി ഭാവി​ച്ചെ​ങ്കി​ലും മോഷ്ടി​ക്കു​ന്ന​തി​നു​വേണ്ടി പെട്ടി​യിൽ കൂടുതൽ പണം എത്തിക്കു​ക​യെ​ന്ന​താ​യി​രു​ന്നു അവന്റെ മനസ്സി​ലി​രിപ്പ്‌. (യോഹ​ന്നാൻ 12:4-8) തെറ്റായ കാര്യങ്ങൾ ചെയ്യു​ന്ന​തിൽ യൂദാ​യു​ടെ ഹൃദയം തഴമ്പി​ച്ചു​പോ​യ​തു​കൊണ്ട്‌ അവൻ യേശു​വി​നെ 30 വെള്ളി​ക്കാ​ശിന്‌ ഒറ്റി​ക്കൊ​ടു​ത്തു. താൻ ചെയ്‌ത​തി​നെ​പ്ര​തി യൂദായ്‌ക്ക്‌ ഒരിക്ക​ലും ആത്മാർഥമായി അനുത​പി​ക്കാൻ കഴിയി​ല്ലെന്ന്‌ അറിയാ​മാ​യി​രു​ന്ന​തു​കൊണ്ട്‌ യേശു അവനെ “നാശപു​ത്രൻ” എന്നു വിളിച്ചു. (യോഹ​ന്നാൻ 17:12) യൂദാസ്‌ മരിക്കു​മ്പോൾ പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ ഇല്ലാത്ത, എന്നേക്കു​മു​ള്ള നാശമാ​ണു ലഭിക്കാൻ പോകു​ന്ന​തെന്ന്‌ ഇത്‌ അർഥമാ​ക്കി.—മർക്കോസ്‌ 14:21.

 യൂദാസ്‌ തന്റെ പാപ​ത്തെ​പ്ര​തി ആത്മാർഥമായ അനുതാ​പം കാണി​ച്ചി​ല്ല. അവൻ പാപം ഏറ്റുപ​റ​ഞ്ഞെ​ങ്കി​ലും അതു ദൈവ​ത്തോ​ടല്ല പകരം, അവൻ ഗൂഢാ​ലോ​ചന നടത്തിയ മതനേ​താ​ക്ക​ന്മാ​രോ​ടാ​യി​രു​ന്നു.—മത്തായി 27:3-5; 2 കൊരി​ന്ത്യർ 7:10.