വിവരങ്ങള്‍ കാണിക്കുക

എന്താണ്‌ ദേഹി?

എന്താണ്‌ ദേഹി?

ബൈബി​ളി​ന്റെ ഉത്തരം

 ബൈബി​ളിൽ ദേഹി എന്നതു നെഫെഷ്‌ എന്ന എബ്രാ​യ​പ​ദ​ത്തിൽനി​ന്നും സൈക്കി എന്ന ഗ്രീക്കു​പ​ദ​ത്തിൽനി​ന്നും പരിഭാഷ ചെയ്‌തി​ട്ടു​ള്ള​താണ്‌. എബ്രാ​യ​പ​ദ​ത്തി​ന്റെ അക്ഷരാർഥം “ശ്വസി​ക്കുന്ന ജീവി” എന്നും ഗ്രീക്കു​പ​ദ​ത്തി​ന്റേതു “ജീവനുള്ള ഒന്ന്‌” എന്നുമാണ്‌. a ദേഹി എന്നതു ജീവിയെ മുഴു​വ​നാ​യാണ്‌ അർഥമാ​ക്കു​ന്നത്‌, അല്ലാതെ ശരീര​ത്തി​ന്റെ മരണത്തെ അതിജീ​വി​ക്കുന്ന എന്തി​നെ​യെ​ങ്കി​ലു​മല്ല. മനുഷ്യ​ദേഹി എന്നതു മുഴു​വ്യ​ക്തി​യെ​യു​മാണ്‌ അർഥമാ​ക്കു​ന്ന​തെന്നു ബൈബിൾ കാണി​ക്കു​ന്നത്‌ എങ്ങനെ​യെന്നു നോക്കാം.

ആദാം “ജീവനുള്ള ദേഹി​യാ​യി തീർന്നു.” ആദാമിന്‌ ഒരു ദേഹി കൊടു​ക്കു​ക​യാ​യി​രു​ന്നില്ല

  •   ദൈവ​മായ യഹോവ ആദ്യമ​നു​ഷ്യ​നായ ആദാമി​നെ സൃഷ്ടി​ച്ച​പ്പോൾ, ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്‌ “മനുഷ്യൻ ജീവനുള്ള ദേഹി​യാ​യി തീർന്നു.” (ഉൽപത്തി 2:7, സത്യ​വേ​ദ​പു​സ്‌തകം) ആദാമിന്‌ ഒരു ദേഹി കൊടു​ത്തു എന്നല്ല, ആദാം ജീവനുള്ള ദേഹി, അഥവാ ഒരു വ്യക്തി, ആയിത്തീർന്നു എന്നാണു പറയു​ന്നത്‌.

  •   ദേഹിക്കു ഭക്ഷണ​ത്തോട്‌ അതിയായ ആഗ്രഹ​മു​ണ്ടാ​യി​രി​ക്കാ​നും നിയമങ്ങൾ അനുസ​രി​ക്കാ​നും വെള്ളം​കൊണ്ട്‌ ഉന്മേഷം നേടാ​നും കഴിയു​മെന്നു ബൈബിൾ പറയു​ന്നുണ്ട്‌. (സുഭാ​ഷി​തങ്ങൾ 19:15; 25:25, ഗുണ്ടർട്ട്‌ ബൈബിൾ; റോമർ 13:1, ഗുണ്ടർട്ട്‌ ബൈബിൾ ) മനസ്സും ശരീര​വും ഉള്ള ഒന്നിനേ ഇതൊക്ക ചെയ്യാൻ കഴിയൂ.

ദേഹി മരണമി​ല്ലാത്ത ഒന്നാണോ?

 അല്ല. ദേഹി മരണമി​ല്ലാത്ത ഒന്നല്ല. ദേഹി മരിക്കുന്ന ഒന്നാ​ണെന്നു കാണി​ക്കുന്ന പല ബൈബിൾവാ​ക്യ​ങ്ങ​ളു​മുണ്ട്‌. ചില ഉദാഹ​ര​ണങ്ങൾ നോക്കാം.

  •   “പാപം ചെയ്യുന്ന ദേഹി മരിക്കും.”—യഹസ്‌കേൽ 18:4, 20, സത്യ​വേ​ദ​പു​സ്‌തകം.

  •   ദേഹിയെ കൊല്ലാൻ പറ്റു​മെന്നു ബൈബിൾ പറയുന്നു.—യഹസ്‌കേൽ 13:18, 19, സത്യ​വേ​ദ​പു​സ്‌തകം.

  •   മരിച്ച ഒരാളു​ടെ ശരീരത്തെ കുറി​ക്കാൻ ചില ബൈബിൾവാ​ക്യ​ങ്ങ​ളിൽ അക്ഷരാർഥ​ത്തിൽ, “മരിച്ച ദേഹി” എന്ന്‌ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (ലേവ്യ 21:11, അടിക്കു​റിപ്പ്‌; സംഖ്യ 6:6, അടിക്കു​റിപ്പ്‌) ഈ വാക്യ​ങ്ങ​ളിൽ “ദേഹി” എന്നതിന്റെ എബ്രാ​യ​പ​ദത്തെ “ശരീരം” അല്ലെങ്കിൽ “വ്യക്തി” എന്നാണ്‌ പല ബൈബിൾഭാ​ഷാ​ന്ത​ര​ങ്ങ​ളും പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.

“ദേഹി”ക്ക്‌ ‘ജീവനെ’ അർഥമാ​ക്കാൻ കഴിയും

 “ദേഹി” എന്ന പദം “ജീവൻ” എന്നതിന്റെ പര്യാ​യ​മാ​യും ബൈബി​ളിൽ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഇയ്യോബ്‌ 33:22-ൽ (ന്യൂ ഇൻഡ്യ ഭാഷാ​ന്തരം) “ജീവൻ” എന്നതിന്റെ അതേ അർഥത്തിൽ “ദേഹി” എന്നതിന്റെ എബ്രാ​യ​പദം (നെഫെഷ്‌) ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. അതു​പോ​ലെ, ഒരു വ്യക്തി​യു​ടെ ജീവൻ അഥവാ ദേഹി അപകട​പ്പെ​ടു​ക​യോ നഷ്ടപ്പെ​ടു​ക​യോ ചെയ്യാ​വു​ന്ന​താ​ണെന്നു ബൈബിൾ കാണി​ക്കു​ന്നു.—സങ്കീർത്തനം 22:20, 29, അടിക്കു​റിപ്പ്‌.

 “ദേഹി” എന്ന വാക്കിനു “ജീവൻ” എന്ന അർഥമു​ള്ള​തു​കൊണ്ട്‌ ദേഹി ‘പോയി,’ ‘വിട്ടു​പോ​യി’ എന്നൊക്കെ പറയുന്ന വാക്യ​ങ്ങ​ളു​ടെ അർഥം നമുക്ക്‌ എളുപ്പം മനസ്സി​ലാ​ക്കാം. (ഉൽപത്തി 35:18, ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്തരം) ഒരു വ്യക്തി​യു​ടെ ജീവിതം അവസാ​നി​ക്കു​ന്നു എന്നാണ്‌ ഈ അലങ്കാ​ര​പ്ര​യോ​ഗം​കൊണ്ട്‌ അർഥമാ​ക്കു​ന്നത്‌. ചില ഭാഷാ​ന്ത​രങ്ങൾ ഉൽപത്തി 35:18-ലെ ഈ പ്രയോ​ഗത്തെ “അന്ത്യശ്വാ​സം വലിച്ചു” എന്നാണു വിവർത്തനം ചെയ്‌തി​രി​ക്കു​ന്നത്‌.—സത്യ​വേ​ദ​പു​സ്‌തകം, ആധുനി​ക​വി​വർത്തനം.

മരണമി​ല്ലാ​ത്ത ദേഹി​യെ​ക്കു​റി​ച്ചുള്ള പഠിപ്പി​ക്കൽ വന്നത്‌ എവി​ടെ​നി​ന്നാണ്‌?

 ദേഹി മരിക്കി​ല്ലെന്നു വിശ്വ​സി​ക്കുന്ന ക്രൈ​സ്‌ത​മ​ത​വി​ഭാ​ഗ​ങ്ങൾക്ക്‌ ആ പഠിപ്പി​ക്കൽ ലഭിച്ചതു ബൈബി​ളിൽനി​ന്നല്ല, പകരം പുരാതന ഗ്രീക്കു​ത​ത്ത്വ​ജ്ഞാ​ന​ത്തിൽനി​ന്നാണ്‌. ബ്രിട്ടാ​നിക്ക സർവവി​ജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) പറയു​ന്ന​ത​നു​സ​രിച്ച്‌, ബൈബി​ളിൽ ദേഹി എന്നു പറയു​ന്നത്‌ ശ്വസി​ക്കുന്ന എന്തി​നെ​യെ​ങ്കി​ലു​മാണ്‌ അർഥമാ​ക്കു​ന്നത്‌. അല്ലാതെ ശരീര​ത്തിൽനിന്ന്‌ വേർപെട്ട്‌ നിൽക്കുന്ന അദൃശ്യ​മായ എന്തി​നെ​യെ​ങ്കി​ലു​മല്ല. ദേഹി ശരീര​ത്തിൽനിന്ന്‌ വേർപെട്ട ഒന്നാണെന്ന ക്രൈ​സ്‌ത​വ​വി​ശ്വാ​സം വന്നതു പുരാ​ത​ന​ഗ്രീ​ക്കു​കാ​രിൽനി​ന്നാ​ണെ​ന്നും അതു പറയുന്നു.

 ദേഹിക്ക്‌ മരണമി​ല്ലെ​ന്നു​പോ​ലുള്ള തത്ത്വജ്ഞാ​നം തന്റെ പഠിപ്പി​ക്ക​ലു​ക​ളു​മാ​യി കൂട്ടി​ക്കു​ഴ​യ്‌ക്കു​ന്നതു ദൈവം ഒരിക്ക​ലും ക്ഷമിക്കില്ല. അതെക്കു​റിച്ച്‌ ബൈബിൾ ഈ മുന്നറി​യി​പ്പു തരുന്നു: ‘സൂക്ഷി​ക്കുക! തത്ത്വജ്ഞാ​ന​ത്താ​ലും വഞ്ചകവും കഴമ്പി​ല്ലാ​ത്ത​തും ആയ ആശയങ്ങ​ളാ​ലും ആരും നിങ്ങളെ വശീക​രിച്ച്‌ അടിമ​ക​ളാ​ക്ക​രുത്‌. അവയ്‌ക്ക്‌ ആധാരം മനുഷ്യ​പാ​ര​മ്പ​ര്യ​ങ്ങ​ളാണ്‌.’—കൊ​ലോ​സ്യർ 2:8.

a ഇതെക്കുറിച്ച്‌ പറയുന്ന നിഘണ്ടു​ക്ക​ളായ ദി ന്യൂ ബ്രൗൺ, ഡ്രൈവർ, ആൻഡ്‌ ബ്രിഗ്‌സ്‌ ഹീബ്രു ആൻഡ്‌ ഇംഗ്ലീഷ്‌ ലെക്‌സി​ക്കൻ ഓഫ്‌ ദി ഓൾഡ്‌ ടെസ്റ്റ​മെന്റ്‌, പേജ്‌ 659-ഉം ലെക്‌സി​ക്കൻ ഇൻ വെറ്റെ​റിസ്‌ ടെസ്റ്റ​മെന്റി ലി​ബ്രോസ്‌, പേജ്‌ 627-ഉം നോക്കുക. പല ബൈബിൾപ​രി​ഭാ​ഷ​ക​ളി​ലും നെഫെഷ്‌, സൈക്കി എന്നീ പദങ്ങൾ സന്ദർഭ​ത്തി​ന​നു​സ​രിച്ച്‌ “ദേഹി,” “ജീവൻ,” “ജീവി,” “വ്യക്തി,” “ദേഹം” എന്നിങ്ങ​നെ​യാ​ണു വിവർത്തനം ചെയ്‌തി​രി​ക്കു​ന്നത്‌.