വിവരങ്ങള്‍ കാണിക്കുക

കുടുംബങ്ങൾക്കുവേണ്ടി | വിവാ​ഹ​ജീ​വി​തം

വിവാ​ഹ​ത്തി​നു മുമ്പ്‌ ഞങ്ങൾ ഒരുമിച്ച്‌ താമസി​ക്കു​ന്നത്‌ നല്ലതാ​ണോ?

വിവാ​ഹ​ത്തി​നു മുമ്പ്‌ ഞങ്ങൾ ഒരുമിച്ച്‌ താമസി​ക്കു​ന്നത്‌ നല്ലതാ​ണോ?

 പല ഇണകളും വിവാഹം കഴിക്കു​ന്ന​തി​നു മുമ്പേ ഒരുമിച്ച്‌ താമസി​ക്കു​ന്നു. തങ്ങൾക്കു യോജി​ച്ചു​പോ​കാ​നാ​കു​മോ എന്ന്‌ അറിയാ​നാ​ണു ചിലർ ഇങ്ങനെ ജീവി​ക്കു​ന്നത്‌. എന്നാൽ മറ്റു ചിലർ വിവാ​ഹ​ത്തി​നു മുമ്പ്‌ ഇങ്ങനെ ജീവി​ച്ചു​നോ​ക്കി​യാൽ വിവാ​ഹ​ജീ​വി​തം കുറച്ചു​കൂ​ടി വിജയ​ക​ര​മാ​യി​രി​ക്കു​മെ​ന്നാ​ണു ചിന്തി​ക്കു​ന്നത്‌. എന്തു തോന്നു​ന്നു? വിവാ​ഹ​ത്തി​നു മുമ്പേ ഒരുമിച്ച്‌ ജീവി​ക്കു​ന്നത്‌ നല്ലതാ​യി​രി​ക്കു​മോ?

ഈ ലേഖന​ത്തിൽ

 ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

  •   പരസ്‌പരം വിവാ​ഹി​ത​ര​ല്ലാത്ത രണ്ടു പേർ തമ്മിലുള്ള ലൈം​ഗി​ക​ബ​ന്ധത്തെ ബൈബിൾ കുറ്റം വിധി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ബൈബിൾ പറയുന്നു: ‘ലൈം​ഗിക അധാർമി​ക​ത​യിൽനിന്ന്‌ അകന്നി​രി​ക്കുക.’ (1 തെസ്സ​ലോ​നി​ക്യർ 4:3; 1 കൊരി​ന്ത്യർ 6:18) അതിൽ, പിന്നീട്‌ വിവാഹം കഴിക്കാൻ ഉദ്ദേശി​ച്ചാ​ണെ​ങ്കിൽപ്പോ​ലും ഒരുമിച്ച്‌ കഴിയുന്ന ഇണകളും ഉൾപ്പെ​ടു​ന്നു. a നമ്മൾ ബൈബിൾനി​ല​വാ​ര​ങ്ങൾക്ക​നു​സ​രിച്ച്‌ ജീവി​ക്കു​ക​യാ​ണെ​ങ്കിൽ വിവാ​ഹ​ത്തി​നു മുമ്പുള്ള ഗർഭധാ​രണം ഉൾപ്പെ​ടെ​യുള്ള പല പ്രശ്‌ന​ങ്ങ​ളും ഒഴിവാ​ക്കാ​നാ​കും.

  •   വിവാഹം എന്ന ക്രമീ​ക​രണം ദൈവ​ത്തിൽനി​ന്നു​ള്ള​താണ്‌. അത്‌ ഏർപ്പെ​ടു​ത്തി​യ​പ്പോൾ ദൈവം ഇങ്ങനെ പറഞ്ഞു: “പുരുഷൻ അപ്പനെ​യും അമ്മയെ​യും വിട്ട്‌ ഭാര്യ​യോ​ടു പറ്റി​ച്ചേ​രും; അവർ രണ്ടു പേരും ഒരു ശരീര​മാ​യി​ത്തീ​രും.” (ഉൽപത്തി 2:24) ദാമ്പത്യ​പ്ര​തി​ബ​ദ്ധ​ത​യാ​ണു സ്‌നേ​ഹ​മുള്ള സുസ്ഥി​ര​മായ ഒരു കുടും​ബ​ജീ​വി​ത​ത്തിന്‌ അടിത്ത​റ​പാ​കു​ന്നത്‌.

 വിവാ​ഹ​ജീ​വി​ത​ത്തി​നാ​യി ഒരുങ്ങാൻ ഒരുമിച്ച്‌ ജീവി​ക്കു​ന്നതു സഹായി​ക്കു​മോ?

 സഹായി​ക്കു​മെന്നു ചിലർ പറയുന്നു. ഒരുമി​ച്ചാ​യി​രി​ക്കു​മ്പോൾ വീട്ടു​ജോ​ലി​ക​ളെ​ല്ലാം അവർക്കു പങ്കിട്ട്‌ ചെയ്യാ​നാ​കും, അതു​പോ​ലെ മറ്റേ വ്യക്തി​യു​ടെ ശീലങ്ങൾ നിരീ​ക്ഷി​ക്കാ​നാ​കും. അതു​കൊണ്ട്‌ ആ അനുഭ​വ​ങ്ങ​ളെ​ല്ലാം തങ്ങൾക്കു പ്രയോ​ജനം ചെയ്യു​മെ​ന്നാണ്‌ അവർ ചിന്തി​ക്കു​ന്നത്‌. എന്നാൽ ഓർക്കുക, സന്തോ​ഷ​മുള്ള ഒരു വിവാ​ഹ​ജീ​വി​ത​ത്തിന്‌ ഏറ്റവും പ്രധാ​ന​മാ​യി വേണ്ടതു പ്രതി​ബ​ദ്ധ​ത​യാണ്‌.

 എല്ലാ സമയത്തും, സന്തോ​ഷ​ത്തി​ലും ദുഃഖ​ത്തി​ലും, ഒരുമിച്ച്‌ നിൽക്കാൻ ദമ്പതി​കൾക്ക്‌ എങ്ങനെ പഠിക്കാ​നാ​കും? ഒരുമിച്ച്‌ ജീവി​ച്ചു​കൊ​ണ്ടുള്ള ഒരു “പരീക്ഷ​ണ​കാ​ലം” അതിനു സഹായി​ക്കില്ല. കാരണം, ആ സമയത്ത്‌ വേണ​മെ​ങ്കിൽ ഇണകൾക്കു തങ്ങളുടെ ബന്ധം അവസാ​നി​പ്പി​ക്കാ​നോ ഒരാൾക്ക്‌ മറ്റേയാ​ളെ ഇട്ടിട്ടു​പോ​കാ​നോ കഴിയും. എന്നാൽ ദമ്പതി​കൾക്കു പരസ്‌പരം ശക്തമായ പ്രതി​ബ​ദ്ധ​ത​യു​ണ്ടാ​യി​രി​ക്കു​ക​യും പ്രശ്‌ന​ങ്ങളെ അവർ ഒരുമിച്ച്‌ നേരി​ടു​ക​യും ചെയ്യു​മ്പോൾ അവർക്കി​ട​യി​ലുള്ള ബന്ധം കൂടുതൽ ദൃഢമാ​കും.

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: വിവാ​ഹ​ത്തി​നു മുമ്പ്‌ ഒരുമിച്ച്‌ താമസി​ക്കുന്ന ദമ്പതികൾ ഒരുങ്ങു​ന്നത്‌ വിവാ​ഹ​ത്തി​നാ​യി​ട്ടാ​യി​രി​ക്കില്ല, ഒരുപക്ഷേ വേർപി​രി​യ​ലി​നു​വേ​ണ്ടി​യാ​യിരി​ക്കും.

 ബൈബിൾ തത്ത്വം: “ഒരാൾ വിതയ്‌ക്കു​ന്ന​തു​തന്നെ കൊയ്യും.”—ഗലാത്യർ 6:7.

 ഒരുമിച്ച്‌ ജീവി​ക്കു​ന്നതു ചെലവ്‌ കുറയ്‌ക്കാൻ സഹായി​ക്കു​മോ?

 സഹായി​ക്കു​മെന്നു ചിലർ പറയുന്നു. ഒരു സർവ്വേ (Pew Research Center) അനുസ​രിച്ച്‌ ഐക്യ​നാ​ടു​ക​ളി​ലുള്ള മുതിർന്ന​വ​രിൽ പത്തിൽ നാലു പേരും വിവാ​ഹ​ത്തി​നു മുമ്പ്‌ ഒരുമിച്ച്‌ ജീവി​ക്കാൻ തുടങ്ങി​യ​തി​ന്റെ കാരണം പറയു​ന്നത്‌, സാമ്പത്തി​ക​ച്ചെ​ല​വു​കൾ കുറയ്‌ക്കാ​നാ​ണെ​ന്നാണ്‌. എന്നാൽ, കുറച്ചു​നാൾ ഒരുമിച്ച്‌ താമസിച്ച അവരിൽ ചിലർ ഇപ്പോ​ഴും പറയു​ന്നത്‌, അവർ ഇനിയും വിവാ​ഹ​ത്തി​നു തയ്യാറാ​യി​ട്ടില്ല, കാരണം അവർ ഇപ്പോ​ഴും സാമ്പത്തി​ക​പ്ര​ശ്‌നങ്ങൾ നേരി​ടു​ന്നു​ണ്ടെ​ന്നാണ്‌.

 വിവാ​ഹ​ത്തി​നു മുമ്പ്‌ ഒരുമിച്ച്‌ താമസി​ക്കു​ന്ന​തു​കൊണ്ട്‌ മറ്റു ചില പ്രശ്‌ന​ങ്ങ​ളു​മു​ണ്ടാ​കാം, പ്രത്യേ​കി​ച്ചും പെൺകു​ട്ടി​കൾക്ക്‌. ഉദാഹ​ര​ണ​ത്തിന്‌, ഒരു ബന്ധം അവസാ​നി​ക്കു​മ്പോൾ അവർക്കു​ണ്ടായ കുട്ടി​കളെ വളർത്തേണ്ട ഉത്തരവാ​ദി​ത്വം മിക്ക​പ്പോ​ഴും സ്‌ത്രീ​കൾക്കാ​യി​രി​ക്കും വരുന്നത്‌.

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: വിവാ​ഹ​ത്തി​നു മുമ്പ്‌ ഒരുമിച്ച്‌ ജീവി​ക്കു​ന്ന​തു​കൊ​ണ്ടു​ണ്ടാ​കുന്ന ഭവിഷ്യ​ത്തു​കൾ അവർ പ്രതീ​ക്ഷി​ക്കുന്ന പ്രയോ​ജ​ന​ങ്ങ​ളെ​ക്കാൾ വളരെ വലുതാണ്‌.

 ബൈബിൾ തത്ത്വം: ‘നിന്റെ പ്രയോ​ജ​ന​ത്തി​നാ​യി നിന്നെ പഠിപ്പി​ക്കുന്ന യഹോവ എന്ന ഞാനാണു നിന്റെ ദൈവം.’—യശയ്യ 48:17.

 വിവാ​ഹ​ത്തി​നു മുമ്പ്‌ ഒരുമിച്ച്‌ താമസി​ക്കു​ന്നത്‌ ഒത്തു​പോ​കാൻ പറ്റാത്ത ഒരു വിവാഹം ഒഴിവാ​ക്കാൻ സഹായി​ക്കു​മോ?

 സഹായി​ക്കു​മെന്നു ചിലർ പറയുന്നു. “എന്നാൽ വിവാ​ഹ​ത്തി​നു മുമ്പ്‌ ഒരുമിച്ച്‌ താമസി​ക്കു​ന്നത്‌ ആ ബന്ധം അവസാ​നി​പ്പി​ക്കു​ന്നതു ബുദ്ധി​മു​ട്ടാ​ക്കി​ത്തീർക്കു​മെന്ന്‌ പലരും മനസ്സി​ലാ​ക്കു​ന്നില്ല” എന്ന്‌ ഒരു പുസ്‌തകം (Fighting for Your Marriage) പറയുന്നു. ഒരുമിച്ച്‌ താമസി​ക്കുന്ന ചില ഇണകൾ തങ്ങൾക്ക്‌ ഒത്തു​പോ​കാൻ പറ്റുന്നി​ല്ലെന്നു പിന്നീടു മനസ്സി​ലാ​ക്കി​യേ​ക്കും. എന്നാൽ ചില കാരണ​ങ്ങൾകൊണ്ട്‌ അവർക്ക്‌ ആ ബന്ധം അവസാ​നി​പ്പി​ക്കാൻ പറ്റാ​തെ​യും വന്നേക്കാം. അതായത്‌, അവർ ഒരുമിച്ച്‌ പരിപാ​ലി​ക്കുന്ന ഒരു വളർത്തു​മൃ​ഗം ഉണ്ടായി​രി​ക്കാം, താമസി​ക്കുന്ന വീട്‌ ഒരുമിച്ച്‌ ഒപ്പിട്ട്‌ വാടക​യ്‌ക്ക്‌ എടുത്ത​താ​യി​രി​ക്കാം, അല്ലെങ്കിൽ, അപ്രതീ​ക്ഷി​ത​മാ​യി അവർക്ക്‌ ഒരു കുഞ്ഞു പിറക്കാൻ ഇരിക്കു​ക​യാ​യി​രി​ക്കാം. ഇങ്ങനെ ഒരുമിച്ച്‌ ജീവിച്ച്‌ ശീലി​ച്ച​തു​കൊണ്ട്‌ നല്ല കാരണ​ത്തി​നാ​ണെ​ങ്കി​ലും അതി​നൊ​രു മാറ്റം വരുത്താൻ അവർക്കു കഴിയു​ന്നില്ല എന്നു ഗവേഷകർ കണ്ടെത്തി​യി​രി​ക്കു​ന്നു. b മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, “ഒന്നിച്ച്‌ താമസി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കിൽ വിവാ​ഹ​ത്തി​നു മുമ്പേ അവസാ​നി​പ്പി​ക്കാൻ കഴിയു​മാ​യി​രുന്ന ഒരു ബന്ധം ‘ഇങ്ങനെ അങ്ങ്‌ പോട്ടെ’ എന്നു വിചാ​രിച്ച്‌ ചിലർ മുന്നോട്ട്‌ കൊണ്ടു​പോ​കു​ന്നു” എന്ന്‌ ആ പുസ്‌തകം തുടർന്നു​പ​റ​യു​ന്നു.

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: ഒന്നിച്ച്‌ താമസി​ക്കു​ന്നത്‌, ശരിയായ ഒരു തീരു​മാ​ന​മെ​ടു​ക്കാൻ സഹായി​ക്കു​ന്ന​തി​നു പകരം ഒത്തു​പോ​കാൻ പറ്റാ​ത്തൊ​രു ബന്ധം അവസാ​നി​പ്പി​ക്കു​ന്നതു ബുദ്ധി​മു​ട്ടാ​ക്കി​ത്തീർക്കു​ക​യാ​ണു ചെയ്യു​ന്നത്‌.

 ബൈബിൾ തത്ത്വം: “വിവേ​ക​മു​ള്ളവൻ ആപത്തു കണ്ട്‌ ഒളിക്കു​ന്നു; എന്നാൽ അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്തവൻ നേരെ അതിൽ ചെന്ന്‌ ചാടി ഭവിഷ്യ​ത്തു​കൾ അനുഭ​വി​ക്കു​ന്നു.”—സുഭാ​ഷി​തങ്ങൾ 22:3.

 സന്തോ​ഷ​മുള്ള ഒരു വിവാ​ഹ​ജീ​വി​ത​ത്തി​നു മറ്റെ​ന്തെ​ങ്കി​ലും വഴിയു​ണ്ടോ?

 വിവാ​ഹ​ത്തി​നു മുമ്പേ ഒരുമിച്ച്‌ താമസി​ക്കു​ന്ന​തു​കൊ​ണ്ടുള്ള അപകടങ്ങൾ ഒഴിവാ​ക്കി സന്തോ​ഷ​മുള്ള വിവാ​ഹ​ജീ​വി​ത​ത്തി​ലേക്കു കടക്കാൻ നിങ്ങൾക്കു കഴിയും. എങ്ങനെ? വിവാ​ഹ​ത്തെ​ക്കു​റി​ച്ചുള്ള ബൈബിൾനി​ല​വാ​രങ്ങൾ ഏറ്റവും നന്നായി പിൻപ​റ്റി​ക്കൊണ്ട്‌. നിങ്ങൾ ഭർത്താ​വും ഭാര്യ​യും ആയി ഒന്നിച്ച്‌ ജീവി​ക്കാൻ തുടങ്ങു​ന്ന​തി​നു മുമ്പു​തന്നെ മറ്റേ വ്യക്തിയെ അടുത്ത​റി​യാൻ സമയ​മെ​ടു​ക്കുക. ലൈം​ഗി​കാ​കർഷണം തോന്നി​യ​തി​ന്റെ പേരിൽ മാത്രം നിങ്ങ​ളൊ​രു ജീവി​ത​പ​ങ്കാ​ളി​യെ തിര​ഞ്ഞെ​ടു​ക്ക​രുത്‌. നിങ്ങൾക്കു രണ്ടു പേർക്കും ഒരേ വിശ്വാ​സ​ങ്ങ​ളും മൂല്യ​ങ്ങ​ളും ഉണ്ടായി​രി​ക്കണം. അതിനാ​ണു കൂടുതൽ പ്രാധാ​ന്യം.

 സന്തോ​ഷ​മു​ള്ള​തും നിലനിൽക്കു​ന്ന​തും ആയ ഒരു വിവാ​ഹ​ജീ​വി​ത​ത്തിന്‌ അടിത്ത​റ​പാ​കാൻ സഹായി​ക്കുന്ന ഉപദേ​ശങ്ങൾ ബൈബി​ളി​ലുണ്ട്‌. c ഉദാഹ​ര​ണ​ത്തിന്‌, ബൈബി​ളി​ലെ ചില തത്ത്വങ്ങൾ ഇക്കാര്യ​ങ്ങൾക്കു നിങ്ങളെ സഹായി​ക്കും. . . .

 ഈ വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ jw.org-ലെ “വിവാ​ഹ​വും കുടും​ബ​വും” എന്ന ഭാഗം കാണുക.

 ബൈബിൾ തത്ത്വം: “തിരു​വെ​ഴു​ത്തു​കൾ മുഴുവൻ ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതി​യ​താണ്‌.”—2 തിമൊ​ഥെ​യൊസ്‌ 3:16.

b കുടുംബബന്ധങ്ങൾ എന്ന വാർത്താ​പ​ത്രി​ക​യിൽ സ്‌കോട്ട്‌ എം. സ്റ്റാൻലി, ഗലീന ക്ലൈൻ റോഡ്‌സ്‌, ഹോവാർഡ്‌ ജെ. മാർക്ക്‌മാൻ എന്നിവർ പ്രസി​ദ്ധീ​ക​രിച്ച “സ്ലൈഡിങ്‌ വേർസസ്‌ ഡി​സൈ​ഡിങ്‌: ഇനേർഷിയ ആന്‌ഡ്‌ ദ പ്രീമാ​രി​റ്റൽ കൊഹാ​ബി​റ്റേഷൻ എഫക്ട്‌” എന്ന ലേഖന​ത്തിൽനിന്ന്‌.

c ചില സംസ്‌കാ​ര​ങ്ങ​ളിൽ മകനോ മകൾക്കോ വേണ്ടി വിവാ​ഹ​യി​ണയെ തിര​ഞ്ഞെ​ടു​ക്കാൻ സഹായി​ക്കു​ന്നത്‌ മാതാ​പി​താ​ക്ക​ളാണ്‌. അത്തരം സാഹച​ര്യ​ത്തിൽ എന്തെല്ലാം ഗുണങ്ങ​ളാ​ണു നോ​ക്കേ​ണ്ടത്‌ എന്നറി​യാൻ ബൈബിൾ മാതാ​പി​താ​ക്കളെ സഹായി​ക്കും.