വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

JW ലൈ​ബ്ര​റി

പ്രസിദ്ധീകരണങ്ങൾ ഡൗൺലോഡ്‌ ചെയ്‌ത്‌ ഉപയോ​ഗി​ക്കു​ക—ഐ.ഒ.എസ്‌

പ്രസിദ്ധീകരണങ്ങൾ ഡൗൺലോഡ്‌ ചെയ്‌ത്‌ ഉപയോ​ഗി​ക്കു​ക—ഐ.ഒ.എസ്‌

JW ലൈ​ബ്ര​റി ഉപയോ​ഗിച്ച്‌ നിങ്ങൾക്ക്‌ നൂറു​ക​ണ​ക്കി​നു പുസ്‌ത​ക​ങ്ങ​ളും ലഘുപ​ത്രി​ക​ക​ളും ലഘു​ലേ​ഖ​ക​ളും വായി​ക്കാ​നും വീഡി​യോ​കൾ കാണാ​നും കഴിയും.

പ്രസിദ്ധീകരണങ്ങൾ ഡൗൺലോഡ്‌ ചെയ്യാ​നും ക്രമീ​ക​രി​ക്കാ​നും പിൻവ​രു​ന്ന നിർദേ​ശ​ങ്ങൾ പാലി​ക്കു​ക:

 പ്രസി​ദ്ധീ​ക​ര​ണം ഡൗൺലോഡ്‌ ചെയ്യുക

ഇന്റർനെറ്റ്‌ സൗകര്യം ഇല്ലാത്ത​പ്പോൾപോ​ലും വായി​ക്കാ​നും പഠിക്കാ​നും യഥേഷ്ടം പുസ്‌ത​ക​ങ്ങൾ ഡൗൺലോഡ്‌ ചെയ്യാൻ ഇതിലൂ​ടെ നിങ്ങൾക്കു കഴിയും.

  • ഇനവി​വ​ര​പ്പ​ട്ടി​ക​യിൽനിന്ന്‌ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ തിര​ഞ്ഞെ​ടു​ത്താൽ അവയുടെ ഒരു പട്ടിക കാണാം.

  • ഭാഷകൾ എന്ന ബട്ടണിൽ തൊട്ടാൽ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ ലഭ്യമാ​യി​രി​ക്കു​ന്ന എല്ലാ ഭാഷക​ളും കാണാ​നാ​കും. നിങ്ങൾക്ക്‌ ആവശ്യ​മു​ള്ള ഭാഷ തിര​ഞ്ഞെ​ടു​ക്കു​ക. നിങ്ങൾ മിക്ക​പ്പോ​ഴും ഉപയോ​ഗി​ക്കു​ന്ന ഭാഷക​ളാ​യി​രി​ക്കും പട്ടിക​യിൽ ആദ്യം വരുന്നത്‌. മറ്റൊരു ഭാഷ ടൈപ്പ്‌ ചെയ്‌തു​കൊ​ണ്ടും നിങ്ങൾക്ക്‌ പട്ടിക​യിൽ നിന്ന്‌ അത്‌ കണ്ടെത്താം.

JW ലൈ​ബ്ര​റി​യിൽനിന്ന്‌ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ കണ്ടെത്താൻ പല വിധങ്ങ​ളുണ്ട്‌.

ഇനമനു​സ​രിച്ച്‌ എന്നതു തിര​ഞ്ഞെ​ടു​ത്താൽ നിങ്ങൾക്കു വേണ്ട ഭാഷയി​ലെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ ഇനമനു​സ​രിച്ച്‌ അതായാത്‌ പുസ്‌ത​ക​ങ്ങൾ, ലഘു​ലേ​ഖ​കൾ, വീഡി​യോ​കൾ എന്നിങ്ങനെ കാണാ​നാ​കും. അതിൽ ഏതെങ്കി​ലും ഒന്നിൽ തൊട്ടാൽ തിര​ഞ്ഞെ​ടു​ക്കാ​നു​ള്ള കൂടുതൽ സാധ്യ​ത​കൾ കിട്ടും. അതായത്‌ വീക്ഷാ​ഗോ​പു​രം വർഷമ​നു​സ​രി​ച്ചോ വീഡി​യോ​കൾ ഇനമനു​സ​രി​ച്ചോ ഒക്കെ ലഭിക്കും. എല്ലാ തരങ്ങളും എന്നത്‌ തിര​ഞ്ഞെ​ടു​ത്താൽ വീണ്ടും പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ പഴയ പട്ടിക കാണാം.

പുതിയവ എന്നതു തിര​ഞ്ഞെ​ടു​ത്താൽ ആപ്ലി​ക്കേ​ഷ​നിൽ ലഭ്യമായ പുതിയ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ കാണാം.

ഇതുവരെ ഡൗൺലോഡ്‌ ചെയ്‌തി​ട്ടി​ല്ലാ​ത്ത പ്രസി​ദ്ധീ​ക​ര​ണ​ത്തിന്‌ മേഘത്തി​ന്റെ ചിഹ്നമാ​യി​രി​ക്കു​മു​ള്ളത്‌. ഒരു പ്രസി​ദ്ധീ​ക​ര​ണ​ത്തിൽ തൊട്ടാൽ അത്‌ ഡൗൺലോഡ്‌ ചെയ്യാം. ഡൗൺലോഡ്‌ ചെയ്‌തു​ക​ഴി​ഞ്ഞാൽ മേഘചി​ഹ്നം അപ്രത്യ​ക്ഷ​മാ​കും. നിങ്ങൾക്ക്‌ അത്‌ വായി​ക്ക​ണ​മെ​ങ്കിൽ വീണ്ടും അവിടെ തൊടുക.

ഡൗൺലോഡ്‌ ചെയ്‌തവ എന്നതു തിര​ഞ്ഞെ​ടു​ത്താൽ ഡൗൺലോഡ്‌ ചെയ്‌തി​ട്ടു​ള്ള ഏത്‌ ഭാഷയി​ലു​ള്ള പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും കാണാ​നാ​കും. ഈ പട്ടിക​യി​ലു​ള്ള​വ​യെ ‘കൂടെ​ക്കൂ​ടെ ഉപയോ​ഗി​ക്കു​ന്നവ,’ ‘ഇടയ്‌ക്കു​മാ​ത്രം ഉപയോ​ഗി​ക്കു​ന്നവ,’ ‘വലുപ്പ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ’ എന്നിങ്ങനെ ക്രമീ​ക​രി​ക്കാ​നാ​കും.

 പ്രസി​ദ്ധീ​ക​ര​ണം നീക്കം ചെയ്യുക

ഒരു പ്രസി​ദ്ധീ​ക​ര​ണം ആവശ്യ​മി​ല്ലെ​ങ്കി​ലോ ഉപകര​ണ​ത്തി​ന്റെ മെമ്മറി കൂട്ടണ​മെ​ങ്കി​ലോ അത്‌ നീക്കം ചെയ്യാം.

അതിനാ​യി പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ എന്നതു തിര​ഞ്ഞെ​ടു​ക്കു​ക. തെളി​ഞ്ഞു​വ​രു​ന്ന പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ പട്ടിക​യിൽനിന്ന്‌ ഏത്‌ ഇനം പ്രസി​ദ്ധീ​ക​ര​ണം വേണ​മെന്ന്‌ തിര​ഞ്ഞെ​ടു​ക്കു​ക. (ഉദാഹ​ര​ണ​ത്തിന്‌ പുസ്‌ത​ക​ങ്ങൾ) എന്നിട്ട്‌ തിര​ഞ്ഞെ​ടു​ക്കു​ക ബട്ടണിൽ അമർത്തുക, തുടർന്ന്‌ നീക്കം ചെയ്യേണ്ട പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ ഓരോ​ന്നി​ലും തൊടുക. എന്നിട്ട്‌ നീക്കം ചെയ്യുക എന്ന ചിഹ്നത്തിൽ തൊടുക. അപ്പോൾ തെളി​ഞ്ഞു​വ​രു​ന്ന പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ നീക്കം​ചെ​യ്യു​ക എന്നതിൽ അമർത്തുക.

മെമ്മറി കൂട്ടാ​നാ​യി വലുപ്പം കൂടി​യ​തും ഇടയ്‌ക്കു മാത്രം ഉപയോ​ഗി​ക്കു​ന്ന​തും ആയ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ നീക്കം ചെയ്യാ​വു​ന്ന​താണ്‌. അതിന്‌ ഡൗൺലോഡ്‌ ചെയ്‌തവ എന്നതിനു കീഴിലെ ഇടയ്‌ക്കു മാത്രം ഉപയോ​ഗി​ക്കു​ന്നവ, വലുപ്പം കൂടിയവ എന്നതിൽനിന്ന്‌ തിര​ഞ്ഞെ​ടു​ക്കു​ക. അതിൽനിന്ന്‌ ആവശ്യ​മി​ല്ലാ​ത്ത പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ നീക്കം ചെയ്യുക.

 പ്രസി​ദ്ധീ​ക​ര​ണം പുതു​ക്കു​ക

നിങ്ങൾ ഡൗൺലോഡ്‌ ചെയ്‌ത ചില പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ പുതു​ക്കി​യി​ട്ടു​ണ്ടാ​കാം.

അത്തരം പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾക്കു സമീപം പുതുക്കൽ ചിഹ്നം കാണാ​നാ​കും. ആ പ്രസി​ദ്ധീ​ക​ര​ണ​ത്തിൽ തൊട്ടാൽ കാലി​ക​മാ​യ പതിപ്പ്‌ ലഭ്യമാണ്‌ എന്ന സന്ദേശം കാണാം. പുതു​ക്കു​ന്ന​തി​നു​വേണ്ടി ഡൗൺലോഡ്‌ തിര​ഞ്ഞെ​ടു​ക്കു​ക. എന്നാൽ പിന്നീട്‌ എന്നത്‌ തിര​ഞ്ഞെ​ടു​ത്താൽ ഇപ്പോ​ഴു​ള്ള പതിപ്പ്‌ തന്നെ തുടർന്നും വായി​ക്കാം.

ഡൗൺലോഡ്‌ ചെയ്‌ത പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്റെ പുതു​ക്കി​യ പതിപ്പ്‌ ലഭ്യമാ​ണോ എന്ന്‌ അറിയാൻ ഇനവി​വ​ര​പ്പ​ട്ടി​ക​യി​ലെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ എന്നതു തിര​ഞ്ഞെ​ടു​ക്കു​ക. പതിപ്പ്‌ പുതു​ക്കി​യി​ട്ടി​ല്ലെ​ങ്കിൽ പുതു​ക്കാ​നു​ള്ളവ എന്ന ഒരു ഭാഗം കാണാ​നാ​കും. അത്‌ തിര​ഞ്ഞെ​ടു​ത്താൽ പുതു​ക്കാ​ത്ത പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ പട്ടിക കിട്ടും. ഒരു പ്രസി​ദ്ധീ​ക​ര​ണ​ത്തിൽ തൊട്ടാൽ അതു മാത്രം പുതു​ക്കു​ക​യും എല്ലാം പുതു​ക്കു​ക എന്ന ചിഹ്നത്തിൽ തൊട്ടാൽ എല്ലാം പുതു​ക്കു​ക​യും ചെയ്യും.

2015 ഫെബ്രു​വ​രി​യിൽ ഈ സവി​ശേ​ഷ​ത​കൾ JW ലൈ​ബ്ര​റി 1.4-നോ​ടൊ​പ്പം പുറത്തി​റ​ങ്ങി. ഇത്‌ ഐ.ഒ.എസ്‌ 6.0-ലും പിന്നീ​ടു​ള്ള വേർഷ​നു​ക​ളി​ലും ലഭ്യമാണ്‌. ഈ സവി​ശേ​ഷ​ത​കൾ നിങ്ങൾക്ക്‌ ലഭിക്കു​ന്നി​ല്ലെ​ങ്കിൽ “JW ലൈ​ബ്ര​റി ഉപയോ​ഗി​ച്ചു​തു​ട​ങ്ങുകഐ.ഒ.എസ്‌ എന്ന ലേഖന​ത്തി​നു കീഴി​ലു​ള്ള ‘ഏറ്റവും പുതിയ സവി​ശേ​ഷ​ത​കൾ ലഭിക്കു​ന്ന​തിന്‌’ എന്നതിനു കീഴിലെ വിവരങ്ങൾ നോക്കുക.